ചക്ര ഉത്തേജനം
മനുഷ്യ ശരീരത്തിൽ നട്ടെല്ലിനോട് ചേർന്ന് ഏഴ് ഊർജ്ജകേന്ദ്രങ്ങൾ അഥവാ ചക്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ചക്ര എന്ന വാക്കിന് സംസ്‌കൃത ഭാഷയിൽ ചക്രം, ചുഴി എന്നീ അർത്ഥങ്ങൾ ഉണ്ട്. ദിവ്യപ്രഭ ചൊരിയുന്ന തുടിക്കുന്ന ഈ ഊർജ്ജ ചക്രങ്ങൾ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ ഊർജ്ജം പ്രസരിപ്പിക്കുകയും ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടിരിക്കും. നമ്മളിൽ പലർക്കും അസ്വസ്ഥതയോ സമാധാനക്കുറവോ അനുഭവപ്പെടുന്നത് ഈ ചക്രങ്ങളിൽ ഏതെങ്കിലും ഒന്നിന് സ്ഥാനഭ്രംശം സംഭവിക്കുന്നതിനാലാണ്. ചക്രങ്ങളിലൂടെ ശരിയായ രീതിയിൽ ഊർജ്ജപ്രവാഹം നടക്കുമ്പോഴാണ് ഒരു വ്യക്തി ആരോഗ്യവാനായും ഊർജസ്വലനായും കാണപ്പെടുന്നത്. ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകും. ശരിയായ ധ്യാനരീതികളിലൂടെ ഈ ഏഴ് ചക്രങ്ങളിലൂടെയും സമമായി ഊർജ്ജപ്രവാഹം കൊണ്ടുവരാനും അവയെ പരമാവധി ശക്തിപ്പെടുത്താനും സാധ്യമാണ്.