വിഷ്ണുമായസ്വാമി നൃത്തദർശനം - 12.30 PM
ഭക്തരുടെ വിഷമതകൾ മാറ്റാനും തടസ്സങ്ങളകറ്റാനും സ്വപ്നങ്ങൾ നേടിയെടുക്കാനും നൃത്തദർശനം അവസരമൊരുക്കുന്നു. നൃത്തദർശനത്തിന് സാക്ഷിയാകേണ്ടവർ ദേവസ്ഥാനത്ത് ഉച്ചക്ക് 12 നു മുൻപ് എത്തിച്ചേരുക.
+91 94003 18066 +91 94003 15066
Temple Reg No : TSR/CA/174/2022
Important News
നാടിൻറെ പെരുമയും വിശുദ്ധിയും ഉയർത്തിക്കൊണ്ട് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ദേശത്താണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി കൊള്ളുന്നത്. ശിവ ഭഗവാന്റെയും കൂളിവാകയായി വേഷം ധരിച്ച പാർവതി ദേവിയുടെയും ദൈവിക പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കരിങ്കുട്ടി, മുത്തപ്പൻ, വടക്കുംപുറം ഭഗവതി (ഭദ്രകാളി), കൂളിവാക ദേവി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം, ബ്രഹ്മരക്ഷസ്സ്, ഭുവനേശ്വരി ദേവി തുടങ്ങിയ ദേവതകളാണ് മറ്റു പ്രതിഷ്ഠകൾ.
നിങ്ങൾ വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സന്ദർശനം ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് തലേ ദിവസം എങ്കിലും മുൻകൂർ ആയി ബുക്കിംഗ് ചെയ്‌യേണ്ടതാണ്
നിങ്ങൾ ചിത്രങ്ങളിൽ കാണുന്നത് പോലെ തന്നെയാണ് അമ്പലവും അമ്പല പരിസരവും. ഞങ്ങൾക്ക് വേറെ സ്ഥലങ്ങളിൽ ഒന്നും തന്നെ അമ്പലത്തിന്റെ ശാഖകൾ ഇല്ല. ആയതിനാൽ നിങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് ശരിയായ സ്ഥലത്തു തന്നെ ആണ് എന്ന് ഉറപ്പു വരുത്തുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനു ബന്ധപെടുക :
ആയുഷ് ( മഠാധിപതി )
യാത്ര സൗകര്യങ്ങൾ
ഞങ്ങൾ നിങ്ങളെ ഇറങ്ങുന്ന സ്ഥലത്തു നിന്നും അമ്പലത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു ടാക്സി തരപ്പെടുത്തി തരുന്നതാണ്
താമസസ്ഥലം
വടക്കുംപുറം ശ്രീ വിഷ്ണുമായാ ദേവസ്ഥാനം നിലകൊള്ളുന്നത് ചെന്ത്രാപ്പിന്നി എന്ന ഗ്രാമത്തിൽ ആണ്. ആയതിനാൽ ധാരാളം ഹോട്ടലുകളും മുറികളും ലഭ്യമാണ്.
റോഡ് വഴി വരുമ്പോൾ: നിങ്ങൾ ഞങ്ങളെ വിളിക്കുകയോ whatsapp ൽ സന്ദേശം അയക്കുകയോ ചെയ്താൽ ഞങ്ങൾ ശരിയായ വഴി പറഞ്ഞു തരുന്നതാണ് . ഇതിനായി വിളിക്കേണ്ട നമ്പർ +91 94003 18066
ബസ് വഴി വരുമ്പോൾ : ശക്തി തമ്പുരം ബസ് സ്റ്റാൻഡിലെത്തുക. അവിടെ നിന്ന് ത്രിപ്രയാർ സ്റ്റാൻഡിലേക്ക് ബസ് കയറുക. അവിടെ നിന്ന് ത്രിപ്രയാർ - കോടുങ്ങല്ലൂർ റൂട്ടിലേക്ക് ബസ് കയറുക. ചെന്ദ്രപ്പിനി ഗവൺമെന്റിൽ ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് 1 . 1 കിലോമീറ്റർ അകലെയാണ് ക്ഷേത്രം.
ടാക്സിയോ ഓട്ടോയോ വഴി വരുമ്പോൾ : നിങ്ങൾ ഞങ്ങൾ തന്നിരിക്കുന്ന ഈ നമ്പറിൽ +91 94003 18066 വിളിച്ചാൽ ഞങ്ങൾ നിങ്ങളുടെ ഡ്രൈവർക്കു അമ്പലത്തിൽ കൃത്യമായി എത്തിച്ചേരാനുള്ള വഴി പറഞ്ഞു കൊടുക്കുന്നതാണ്.
ഗൂഗിൾ മാപ് : SHARE LOCATION എന്ന് നിങ്ങളുടെ whatsapp ൽ നിന്നും സന്ദേശം +91 94003 15066 എന്ന നമ്പറിലേക്ക് അയക്കുന്നപക്ഷം ഞങ്ങൾ ലൊക്കേഷൻ നിങ്ങൾക്കു അയച്ചു തരുന്നതാണ്.
ഭക്തർക്കു ഞങ്ങളെ ബന്ധപെടുന്നതിനു
Call: +91 94003 18066
Whatsapp us: +91 94003 15066
ഭക്തരുടെ വിഷമതകൾ മാറ്റാനും തടസ്സങ്ങളകറ്റാനും സ്വപ്നങ്ങൾ നേടിയെടുക്കാനും നൃത്തദർശനം അവസരമൊരുക്കുന്നു. നൃത്തദർശനത്തിന് സാക്ഷിയാകേണ്ടവർ ദേവസ്ഥാനത്ത് ഉച്ചക്ക് 12 നു മുൻപ് എത്തിച്ചേരുക.
Medical devices (walker, air bed, wheelchair, water bed, stretcher etc.) for the poor and destitute, medicine, dialyzer, hearing aids for the hearing impaired, artificial leg for the legless, oxygen concentrator etc. are provided free of cost by the Devasthanam Society.
Applicants may contact the following address. (Certificate of Ward Members of Edathiruthi Grama Panchayat should be brought to ensure eligibility) Those who want to participate in voluntary activities can drop medicines, cash or equipment at the office.
Abbot
Vadakkumpuram Sri Vishnumaya
Devasthanam Society 1st Floor, M. R Finance Building, Behind Sri Murugan Theatre, Chentrapinni
Phone: 9400315066
Email: vadakkumpuramsrivishnumaya@gmail.com