വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമിയുടെ പുരാതനമായ ക്ഷേത്രമാണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി ചെയ്യുന്നത്. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിൻ്റെ പ്രധാന ദേവത മഹാദേവൻ്റെയും കൂളിവാകയായി രൂപം മാറിയ പാർവതി ദേവിയുടെയും പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ്. വിഷ്ണുമായ സ്വാമിയോടൊപ്പം കരിങ്കുട്ടി, മുത്തപ്പൻ, വടക്കുംപുറം ഭഗവതി (ഭദ്രകാളി ദേവി), കൂളിവാക ദേവി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം, രക്ഷസ്സ്, ഭുവനേശ്വരി ദേവി എന്നിവരെ ആരാധിക്കുന്നു. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിന് കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ശാഖകളോ ബന്ധങ്ങളോ ഇല്ല എന്ന കാര്യം വിഷ്ണുമായ സ്വാമിയുടെ ദർശനത്തിനായി വരുന്ന ഭക്തർ ശ്രദ്ധിക്കുക. ഭക്തർ കൃത്യമായ സ്ഥലത്തു തന്നെ ആണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിൽ സംശയമോ ബുദ്ധിമുട്ടോ നേരിടുകയാണെങ്കിൽ ഞങ്ങളുടെ അധികാരികളുമായി ബന്ധപ്പെടുക. നിങ്ങളുടെ ദർശന ദിവസത്തിന് മുന്നോടിയായി തന്നെ ബുക്കിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും ഉറപ്പാക്കുക.