വിഷ്ണുമായസ്വാമി നൃത്തദർശനം - 12.30 PM
ഭക്തരുടെ വിഷമതകൾ മാറ്റാനും തടസ്സങ്ങളകറ്റാനും സ്വപ്നങ്ങൾ നേടിയെടുക്കാനും നൃത്തദർശനം അവസരമൊരുക്കുന്നു. നൃത്തദർശനത്തിന് സാക്ഷിയാകേണ്ടവർ ദേവസ്ഥാനത്ത് ഉച്ചക്ക് 12 നു മുൻപ് എത്തിച്ചേരുക.
+91 94003 18066
+91 94003 15066

Important News
നാടിൻറെ പെരുമയും വിശുദ്ധിയും ഉയർത്തിക്കൊണ്ട് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ദേശത്താണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി കൊള്ളുന്നത്. ശിവ ഭഗവാന്റെയും കൂളിവാകയായി വേഷം ധരിച്ച പാർവതി ദേവിയുടെയും ദൈവിക പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കരിങ്കുട്ടി, മുത്തപ്പൻ, വടക്കുംപുറം ഭഗവതി (ഭദ്രകാളി), കൂളിവാക ദേവി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം, ബ്രഹ്മരക്ഷസ്സ്, ഭുവനേശ്വരി ദേവി തുടങ്ങിയ ദേവതകളാണ് മറ്റു പ്രതിഷ്ഠകൾ.
ഭക്തരുടെ വിഷമതകൾ മാറ്റാനും തടസ്സങ്ങളകറ്റാനും സ്വപ്നങ്ങൾ നേടിയെടുക്കാനും നൃത്തദർശനം അവസരമൊരുക്കുന്നു. നൃത്തദർശനത്തിന് സാക്ഷിയാകേണ്ടവർ ദേവസ്ഥാനത്ത് ഉച്ചക്ക് 12 നു മുൻപ് എത്തിച്ചേരുക.