പൂജയുടെ പ്രാധാന്യം

മതം ജാതി എന്നീ വേർതിരിവുകൾ ഏതും ഇല്ലാതെ ശ്രീ വിഷ്ണുമായ സ്വാമി തൻ്റെ എല്ലാ ഭക്തരിലും ഒരുപോലെ അനുഗ്രഹം ചൊരിയുന്നു. ഭക്തരുടെ സകല ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി അനുഗ്രഹം ചൊരിയുന്ന സർവൈശ്വര്യദായിയാണ് ശ്രീ വിഷ്ണുമായ സ്വാമി. ക്ഷിപ്രപ്രസാദിയായ ശ്രീ വിഷ്ണുമായ സ്വാമി ഭക്തരുടെ പ്രാർത്ഥനകൾക്കും പൂജകൾക്കും വളരെ വേഗത്തിൽ ഫലം നൽകുന്നു. ശ്രീ വിഷ്ണുമായ സ്വാമിക്ക് വിശേഷാൽ പൂജകൾ നടത്തുന്ന ഭക്തർക്ക് സമ്പത്സമൃദ്ധിയും ജീവിതാഭിവൃദ്ധിയും പിരിഞ്ഞിരിക്കന്ന പ്രിയപ്പെട്ടവരുമായി കൂടിച്ചേരാനും ആഗ്രഹനിവർത്തിക്കും ശത്രുസംഹാരത്തിനും നിങ്ങളെ ചുറ്റിയുള്ള ദുഷ്ടശക്തികളെ തുരത്താനും നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം നിങ്ങളെ സഹായിക്കും. ശ്രീ വിഷ്ണുമായ സ്വാമിക്ക് വിശേഷാൽ പൂജകൾ നടത്തിയതിന് ശേഷം, ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ കാണാൻ സാധിക്കും. പ്രശ്നങ്ങളുടെ പരിഹാരം കാണാൻ അവയുടെ കാരണം ആദ്യം കണ്ടെത്തുന്നത് വളരെ ഉത്തമമാണ്. നിയോഗത്തിൻ്റെ സമയത്ത് ഭക്തർക്ക് ശ്രീ വിഷ്ണുമായ സ്വാമിയോട് അവരുടെ എല്ലാ പ്രശ്നങ്ങളും പറയാവുന്നതാണ്. വെളിച്ചപ്പാടിൻ്റെ ശരീരത്തിൽ ശ്രീ വിഷ്ണുമായ സ്വാമിയുടെ സാന്നിദ്ധ്യം വരുമ്പോഴുള്ള വെളിപാടിനെയാണ് നിയോഗം എന്നറിയപ്പെടുന്നത്. ഭക്തരുടെ സകല പ്രശ്നങ്ങൾക്കും ദോഷങ്ങൾക്കും അതെ മാത്രയിൽ തന്നെ പരിഹാരവും പൂജകളും നിർദേശിക്കപ്പെടും.

വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിലെ പ്രധാന പൂജയായ സർവൈശ്വര്യ മഹാശക്തി ഗുരുതി പൂജ: ( Rs: 3501 ).
(പൂജക്ക് ആവശ്യമായ സാധനങ്ങൾ ഭക്തർ കൊണ്ടുവരേണ്ടതാണ് . അതിനായി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .)